Saturday 26 December 2015

കവചം

 കവചം 

                            അവൻ ഫോണ്‍ നന്നായി പരിശോധിച്ചു. എല്ലാ സോഫ്റ്റ്‌വെയറും ഉപയോഗിക്കാം.. നല്ല ക്ലാരിറ്റി, സ്പീഡ്, ക്യാമറയും കൊള്ളാം, നല്ല സ്ടോറേജ് കപ്പാസിറ്റി. മുതലാകും. അവനതു വാങ്ങി. പുതിയ ഫോണ്‍ അല്ലേ, ഉപയോഗിക്കുമ്പോൾ സ്ക്രാച്ച് വല്ലതും ആയാലോ! കൈയിൽനിന്നും എപ്പോഴെങ്കിലും ഫോണ്‍ താഴെവീണ് പൊട്ടിയാലോ! അവൻ നല്ല ഒരു സ്ക്രീൻ ഗാർഡും ഒരു മൊബൈൽ കവറുംകൂടെ വാങ്ങി മൊബൈൽ സുരക്ഷിതമാക്കി. ഇനി ഇത് കൂട്ടുകാരെയൊക്കെ കാണിക്കണം. അവൻ പെട്ടെന്ന്തന്നെ ബൈക്കെടുത്ത് ഇറങ്ങി. കൂട്ടുകാരെ മൊബൈൽ കാണിക്കാൻ ഉള്ളതുകൊണ്ട് അവൻ കുറച്ചു സ്പീഡിൽതന്നെ വിട്ടു.

                                        ഏകദേശം ടൌണിൽ എത്താറായിക്കാണും ഒരു കാർ വന്ന് അവൻറെ ബൈക്കിലിടിച്ചു. അവൻ തെറിച്ചു കുറച്ച്‌ ദൂരെ പോയി വീണു. മൊബൈൽ അവൻറെ പോക്കറ്റിൽനിന്നും റോഡിലേക്ക് തെറിച്ചു. കവർ ഉള്ളതുകൊണ്ട് മൊബൈലിനു കേടൊന്നും പറ്റിക്കാണില്ല. പക്ഷെ, ഹെൽമെറ്റ്‌ ഇല്ലാതിരുന്നതുകൊണ്ട് അവൻറെ തലച്ചോറ് ചിന്നം ഭിന്നമായി റോഡിൽ കിടക്കുന്നുണ്ടായിരുന്നു.





1 comment: